/
4 മിനിറ്റ് വായിച്ചു

അഡ്വ: എൽ എസ് പ്രഭുവിന്റെ 126-ാം ജന്മദിന വാർഷികം ; ഫോട്ടോ അനാച്ഛാദനം നടത്തി

മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ അദ്ധ്യക്ഷനും,
സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അഡ്വ: എൽ എസ് പ്രഭുവിന്റെ ( ലക്ഷ്മണ സുരേന്ദ്രനാഥ പ്രഭു) 126-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ ഫോട്ടോ അനാച്ഛാദനം നടത്തി.എം പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ഫോട്ടോ അനാച്ഛാദനം നടത്തി ഉദ്ഘാടനം ചെയ്തു.നേതാക്കളായ വി എ നാരായണൻ,സജീവ് മാറോളി, വി എൻ ജയരാജ്,എൻ പി ശ്രീധരൻ,അഡ്വ:സി ടി സജിത്ത്,അഡ്വ:റഷീദ് കവ്വായി,,വി സി പ്രസാദ്,ഒ ഹരിദാസ്‌,സുശീൽ ചന്ദ്രോത്ത്,പി സുകുമാരൻ,സന്ദീപ് കെ എം, വിജയകൃഷ്ണൻ ഇ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!