/
4 മിനിറ്റ് വായിച്ചു

ഓണക്കിറ്റിൽ 14 ഇനങ്ങള്‍ വിതരണം റേഷന്‍കട മുഖേന

ഇത്തവണത്തെ ഓണക്കിറ്റിൽ തുണി സഞ്ചി അടക്കം 14 ഇനങ്ങളാണ് ഉണ്ടാകുക. എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് പുറമേ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം.

തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. കഴിഞ്ഞ വര്‍ഷവും ഓണക്കിറ്റില്‍ 14 ഇനങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ വറ്റല്‍ മുളകിന് പകരം മുളക് പൊടിയാണ് ഉള്‍പ്പെടുത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!