/
3 മിനിറ്റ് വായിച്ചു

കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണി; 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂർ ∙ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരമായി വീട്ടിൽ വരുമായിരുന്ന 14 വയസ്സുകാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.വയറുവേദനയെ തുടർന്നു പെൺകുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗർഭിണിയായ വിവരം അറിഞ്ഞത്.ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!