//
5 മിനിറ്റ് വായിച്ചു

ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 35 വർഷം; ഓർമ്മക്കായി പവലിയൻ ഒരുങ്ങി

വോളിബോളിലെ ഇതിഹാസ താരം ജിമ്മി ജോർജ്​ വിടവാങ്ങിയിട്ട്​ നവമ്പർ 30ന്​ 35 വർഷം പൂർത്തിയാകും. അ​ദ്ദേഹത്തിന്‍റെ ഓർമ്മക്കായി പേരാവൂരിൽ പവലിയൻ നിർമാണം പൂർത്തിയായി. സെന്‍റ്​ ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്‍റെ ഭാഗമായാണ്​ പവലിയൻ നിർമ്മിച്ചിട്ടുള്ളത്​. നവമ്പർ 30ന്​ ജിമ്മി ജോർജിന്‍റെ ഓർമക്കായി പവലിയൻ നാടിന്​ സമർപ്പിക്കും. കായിക താരങ്ങൾക്കുള്ള ഡ്രസിങ് റൂമും ,സ്റ്റേഡിയം കമ്മിറ്റി ഓഫീസും ഇതോടെ പ്രവർത്തന ക്ഷമമാകും .  30ന്​ രാവിലെ 9.45 നു
സ്‌കൂൾ മാനേജർ ഫാ . തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ, ജിമ്മി ജോർജിന്‍റെ സഹോദരങ്ങൾ , സ്റ്റേഡിയം കമ്മിറ്റി അംഗങ്ങൾ , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ .വി . സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ വി .വി .തോമസ് , കായിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!