കൊടുങ്ങല്ലൂർ> എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 42 തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ബോട്ടിലെത്തിയ സംഘം രക്ഷപ്പെടുത്തി. അഴീക്കോടുനിന്ന് ബുധൻ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ അറഫ എന്ന വള്ളമാണ് പ്രൊപ്പല്ലറിൽ വല ചുറ്റി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയത്.
രാവിലെ വള്ളം കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചു. തുടർന്നാണ് ഫിഷറീസ് റെസ്ക്യൂ ബോട്ടിലെത്തിയവർ അപകടത്തിലായ വള്ളത്തെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ, വി എൻ പ്രശാന്ത് കുമാർ, കോസ്റ്റൽ സിപിഒ ഷാമോൻ, റസ്‌ക്യൂ ഗാർഡുമാരായ ഫസൽ, ഷിഹബ്, ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ റോക്കി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.