ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് കടന്നുകളഞ്ഞ ഇന്ത്യന്‍ നഴ്സിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് പോലീസ്. 2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോർഡിങ്‌ല എന്ന യുവതിയ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ പോലീസ് അന്വേഷിക്കുന്നത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ അതായത് 5.23 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക.