//
9 മിനിറ്റ് വായിച്ചു

65ാം സ്ഥാപക ദിനാഘോഷം: രക്തദാനവുമായി കെഎസ്‌യു

കെ.എസ്.‌യു രൂപീകരിച്ചതിന്റെ അറുപത്തിയഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ച് കെ.എസ്‌.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തിയും സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചുമായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്ഥാപക ദിനചാരണം.കെ.എസ്‌.യു ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ രക്തദാനം നടത്തിയത്.ജില്ലാ ഭാരവാഹികളായ ഐബിൻ ജേക്കബ്, അൻസിൽ വാഴപ്പള്ളിൽ, അശ്വിൻ മതുക്കോത്ത്,ആഷിത്ത് അശോകൻ,സുഹൈൽ ചെമ്പൻതൊട്ടി,അമൽ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.ഡി.സി.സി ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ്മാർ കൂടെയായ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.മാർട്ടിൻ ജോർജ്ജ്,മേയർ അഡ്വ. ടി.ഒ മോഹനൻ,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് എന്നിവരും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസും ചേർന്ന് കേക്ക് മുറിച്ചായിരുന്നു സ്ഥാപക ദിനാഘോഷം.നേതാക്കളായ ടി.ജയകൃഷ്ണൻ,വരുൺ എം.കെ,നികേത് നാറാത്ത് എന്നിവർ സംബന്ധിച്ചു.സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികളുടേയും യൂണിറ്റ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ പഠന കിറ്റ് വിതരണം,പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കൽ,അനാഥ-അഗതി മന്ദിരങ്ങളിൽ ഭക്ഷണ വിതരണം,നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!