///
5 മിനിറ്റ് വായിച്ചു

ലിറ്ററിന് ഏഴു രൂപ കുറവ്; കർണാടക സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസൽ അടിക്കാൻ KSRTC

ഡീസല്‍ ലിറ്ററിന് ഏഴു രൂപ കേരളത്തിനേക്കാള്‍ കുറവായതിനാൽ കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസലടിക്കാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരൻ നിർദേശം നല്‍കി. കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. കർണാകയിലേക്കെത്തുമ്പോൾ 87.36 രൂപയാണ്.കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യൂവൽ‌ കാർഡും കെഎസ്ആർ‌ടിസി നല്‍കിയിട്ടുണ്ട്. ഓയിൽ കമ്പനികൾ നൽകുന്ന ഈ കാർഡ് ഉപയോഗിച്ച് പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ കഴിയും. നേരത്തെ കർണാടകയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഡീസലടിച്ചിരുന്നത്.കർണാടകയിൽ നിന്ന് ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ 17 ബസുകളിൽ ഡീസൽ ഇനത്തിൽ നിന്ന് 3.15ലക്ഷം രൂപ മാസം കെഎസ്ആർടിസിക്ക് ലാഭിക്കാനായി. മാനന്തവാടി വഴി കർ‌ണാടകയിലേക്ക് പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന രണ്ടു ബസുകളുമാണ് കർണാടകയിലേക്ക് കയറുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!