/
9 മിനിറ്റ് വായിച്ചു

കോവിഡിന്റെ പുതിയ പഠനം പുറത്ത് : ഈ ലക്ഷണങ്ങൾ ഉണ്ടോ? ഒമിക്രോണാകാം, സൂക്ഷിക്കുക

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകമെങ്ങും അതിവേഗം വ്യാപിക്കുകയാണ്. അണുബാധ നിരക്ക് വളരെ കൂടുതലാണെങ്കിലും ഒമിക്രോണിനെ തീവ്രത കുറഞ്ഞ വകഭേദമായാണ് കരുതപ്പെടുന്നത്.കൊവിഡിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇവയ്ക്കുമുള്ളതെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ രണ്ട് രോഗ ലക്ഷണങ്ങള്‍ കൂടി ആരോഗ്യ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുകയാണ്.പനി, തൊണ്ടവേദന, ചുമ, തലവേദന പോലുള്ള ലക്ഷണങ്ങള്‍ക്ക് പുറമെ ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും ഒമിക്രോണിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. സോ കൊവിഡ് ആപ്പ്ളിക്കേഷന്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. യു കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് പ്രകാരം ഉയര്‍ന്ന ശരീര താപനില, തുടര്‍ച്ചയായുള്ള ചുമ, മണം, രുചി എന്നിവ നഷ്ടപ്പെടുക എന്നിവയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍.ഒമിക്രോണ്‍ ബാധിച്ചവരില്‍ ഓക്കാനം, നേരിയ ചൂട്, തൊണ്ടവേദന, തലവേദന എന്നീ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. യു എസിലെ ആദ്യ നാല്‍പ്പത്തിമൂന്ന് കേസുകളില്‍ നടത്തിയ പഠനത്തില്‍ ചുമ, തളര്‍ച്ച, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളായി കണ്ടെത്തിയത്. ചില കേസുകളില്‍ ഛര്‍ദിയും ഉണ്ടാകാറുണ്ട്.ഡെല്‍റ്റ വകഭേദത്തെക്കാള്‍ തീവ്രത കുറഞ്ഞതാണ് ഒമിക്രോണെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഒമിക്രോണ്‍ ബാധിതരില്‍ ആശുപത്രി ചികിത്സ ആവശ്യമായി വരാനുള്ള സാധ്യത 15 മുതല്‍ 20 ശതമാനം വരെ കുറവാണെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനവും സ്കോട്ടിഷ് പഠനവും വ്യക്തമാക്കുന്നു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!