//
5 മിനിറ്റ് വായിച്ചു

സിൽവർ ലൈനിന്റെ ഡി.പി.ആർ പുറത്തുവിടില്ലെന്ന് കെ റെയിൽ എം.ഡി

സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാൻ കഴിയില്ലെന്ന് കെ റെയിൽ എം.ഡി അജിത് കുമാർ. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആർ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിൻറെ വാദം.അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആർ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വിവരാകാശ കമ്മീഷണർ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. കെ റെയിലിൻറെ വിശദപദ്ധതി രേഖ പുറത്ത് വിടണമെന്നാവശ്യമാണ് കോൺഗ്രസ് അടക്കമുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ട് വച്ചിരുന്നത്. എന്നാൽ ഡി.പി.ആർ പുറത്ത് വിടാൻ കഴിയില്ലെന്നാണ് കെ റെയിലിന്റെ നിലപാട്. ഡി.പി.ആർ എന്നത് കെ.റെയിലിന്റെ സാങ്കേതിക വാണിജ്യ രേഖയാണ്.പദ്ധതിയുടെ കേരള സർക്കാർ അംഗീകരിച്ച അലൈൻമെന്റ് വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും തുടങ്ങിയ വാദങ്ങളാണ് കെ.റെയിൽ മുന്നോട്ട് വെക്കുന്നത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!