//
10 മിനിറ്റ് വായിച്ചു

ധീരജിന്റെ മൃതദേഹം ഇന്ന് തളിപ്പറമ്പിലെത്തിക്കും

കണ്ണൂർ:ധീരജിന്റെ മൃതദേഹം ഇന്ന് തളിപ്പറമ്പിലെത്തിക്കും. സംസ്‌കാരം വൈകീട്ട്‌ നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കോട്ടക്കൽ, തേഞ്ഞിപ്പാലം, കോഴിക്കോട്, കൊയിലാണ്ടി, വടകര വഴി മാഹിയിൽ വെച്ച് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.മാഹിപ്പാലം, തലശ്ശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാർ, തോട്ടട ഗവ. പോളിടെക്നിക്ക്, താഴെചൊവ്വ, കണ്ണൂർ തെക്കി ബസാർ, പുതിയതെരു, പാപ്പിനിശ്ശേരി പഞ്ചായത്ത്, കല്യാശ്ശേരി, ധർമ്മശാല എന്നിവിടങ്ങളിൽ ആബുലൻസിൽ വെച്ച് തന്നെ മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കും. തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ പൊതുദർശനത്തിന് സൗകര്യമുണ്ടാക്കും. സിപിഐ എം തളിപ്പറമ്പ്‌ ഏരിയാകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീടിനടുത്തുള്ള സ്ഥലത്താണ് ശവസംസ്കാര ചടങ്ങ് . ചൊവ്വാഴ്ച വൈകുന്നേരം നാലു മണി മുതൽ തളിപ്പറമ്പ് ടൗണിൽ ഹർത്താൽ ആചരിക്കും. ഹർത്താലിൽ നിന്ന് മെഡിക്കൽ ഷോപ്പുകളെയും, ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട്‌ നാലു മണി മുതൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ധീരജിന്റെ ഫോട്ടോയുടെ മുമ്പിൽ രക്തപുഷ്പങ്ങൾ അർപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കും. ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ അഭ്യർത്ഥിച്ചു. ധീരജിന് തളിപ്പറമ്പ പട്ടപ്പാറയിൽ അന്ത്യ വിശ്രമം ഒരുക്കും.പട്ടപ്പാറ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.ധീരജിന്റെ വീടിന് സമീപത്ത് സി പി ഐ എം വിലയ്ക്ക് വാങ്ങിയ എട്ട് സെന്റ് സ്ഥലത്ത് ധീരജിന്റെ ഓർമ്മയ്ക്കായി സ്മാരകം പണിയും.സി പി ഐ എം തളിപ്പറമ്പ ഏരിയ കമ്മറ്റി ഓഫീസിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!