//
6 മിനിറ്റ് വായിച്ചു

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസര്‍ എം.കെ പ്രസാദ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ അധ്യക്ഷനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് സർവകലാശാല മുൻ പ്രൊ വൈസ് ചാന്‍സലറാണ്. മഹാരാജാസ്‌ കോളജ്‌ പ്രിൻസിപ്പലായും പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും പ്രകൃതിസ്നേഹിയുമാണ്. സേവ് സൈലന്‍റ് വാലി ക്യാമ്പെയിന്‍റെ മുൻനിരയിൽ പ്രവർത്തിച്ചു. സസ്യശാസ്ത്രത്തിലാണ് പ്രൊഫ.എം.കെ പ്രസാദ് ബിരുദാനന്തര ബിരുദം നേടിയത്. വീട്ടാവശ്യങ്ങൾക്കായുള്ള പരമ്പരാഗതമല്ലാത്ത ഊർജ സ്രോതസിന്‍റെ പുതുവഴികൾ തേടാൻ അദ്ദേഹം പ്രയത്നിച്ചു. യു.എന്നിന്‍റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ സജീവമായി പ്രവര്‍ത്തിച്ചു. വയനാട്ടിലെ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർമാനായിരുന്നു. നിരവധി പുസ്‌ത‌കങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: ഷേർലി, മക്കൾ: അമൽ, അഞ്ജന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!