///
6 മിനിറ്റ് വായിച്ചു

കൊവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ്, കോളേജുകൾ അടച്ചിടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ അനാസ്ഥയാണ് രോ​ഗ വ്യാപനതിന് കാരണമെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ല.കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് വിമര്‍ശിച്ച എന്‍എസ്എസ്, രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു.അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിത്സ പ്രതിസന്ധിയും രൂക്ഷമാക്കുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കല്‍‍ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയാണ്.പാലക്കാട് ജില്ലയിലെ കൊവിഡ് ബെഡുകളും ഏതാണ്ട് നിറഞ്ഞു.എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പകുതിയിൽ അധികം കിടക്കകളും കൊവിഡ് രോ​ഗികളെ കൊണ്ട് നിറഞ്ഞു. വയനാട് ജില്ലയിൽ ആകെയുള്ള കൊവിഡ് ബെഡുകളിൽ 30 ശതമാനം നിറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!