//
8 മിനിറ്റ് വായിച്ചു

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കർണാടക അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ തടയുന്നു

കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളെ കർണാടക അതിർത്തിയിൽ തടയുന്നത് ചരക്ക് നീക്കത്തെ ബാധിക്കുന്നു. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കൈക്കൂലി ലഭിക്കാനായി ഉദ്യോഗസ്ഥർ വാഹനം തടയുകയാണെന്നാണ് ലോറി ജീവനക്കാരുടെ ആരോപണം. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ലെങ്കിൽ കർണാടക വഴിയുള്ള ചരക്ക് ലോറി സർവീസ് നിർത്തി വെക്കാനാണ് ലോറിയുടമകളുടെ നീക്കം. ചരക്ക് ലോറി ജീവനക്കാർക്ക് പതിനഞ്ച് ദിവസത്തിലൊരിക്കൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം മതിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. കഴിഞ്ഞ ദിവസം മൂലഹള്ളി ചെക്‌പോസ്റ്റിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് കേരളത്തിൽ നിന്നുള്ള ലോറികൾ തടഞ്ഞു. പ്രതിഷേധത്തിനൊടുവിലാണ് ലോറികൾ കടത്തി വിട്ടത്. പല ചെക് പോസ്റ്റുകളിലും ഉദ്യോഗസ്ഥർ ഇഷ്ടാനുസരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നാണ് ലോറി ജീവനക്കാർ പറയുന്നത്.ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള ലോറികൾ കർണാടക വഴിയാണ് പോകുന്നത്.ചെക്‌പോസ്റ്റുകളിൽ വാഹനങ്ങൾ പിടിച്ചിടുന്നത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. പ്രതിസന്ധി ചൂണ്ടിക്കാട്ടി ലോറിയുടമകൾ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കർണാടകയുമായി ഉദ്യോഗസ്ഥ തല ചർച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വെക്കുന്നത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!