കണ്ണൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്.സ്റ്റേഷനകത്തേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങളുമായി വരുന്നവർക്ക് മാത്രമാണ് പൊലീസ് കോമ്പൗണ്ടിനകത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്.