//
9 മിനിറ്റ് വായിച്ചു

പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നു ദയ കാണിക്കണം: ദിലീപ്

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപിന്റെ ജാമ്യഹരജി കോടതി പരിശോധിക്കുന്നു. പൊലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു.ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി ബാലചന്ദ്രകുമാറിൻറെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് തൻറെ ഫോൺ ആവശ്യപെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ്. ഫോൺ ആവശ്യപെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറയുന്നു. അതേസമയം, ദിലീപിന്റെ ഫോൺ കോടതിക്ക് കൈമാറണമെന്ന് കോടതി പറഞ്ഞു. ഏത് ഏജൻസി പരിശോധിക്കാമെന്ന് ദിലീപിന് പറയാമെന്ന് കോടതി പറഞ്ഞു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദം. മുൻകൂർ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തിൽ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.2017-18 കാലത്ത് പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളാണ് കേസിൽ നിർണായകം. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിൾ, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്റ്റിസ് പി ഗോപിനാഥാണ് പ്രത്യേക സിറ്റിങ്ങായി ഹർജി പരിഗണിക്കുന്നത്. ദിലീപിനായി അഡ്വ. ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരാകുന്നത്. തൃശൂരിൽ മറ്റൊരു കേസിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സിലെ മറ്റൊരു അഭിഭാഷകനാണ് വെള്ളിയാഴ്ച ഹാജരായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!