//
5 മിനിറ്റ് വായിച്ചു

തലശ്ശേരി ഗതാഗതക്കുരുക്കിന് പരിഹാരം; എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു

തലശ്ശേരി: എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന കർമം നിർവഹിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.നാട മുറിച്ചായിരുന്നു പാലത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ശേഷം മന്ത്രിയും, എം എൽ എ അഡ്വ. എ.എൻ ഷംസീറും സ്കൂട്ടറിൽ പാലത്തിൽ കൂടി സഞ്ചരിക്കുകയും ചെയ്തു.പിന്നാലെ നിരവധി വാഹനങ്ങളും പാലത്തിൽ കൂടി കടന്നു പോയി. തലശേരി – കൂത്തുപറമ്പ് രൂട്ടിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിനും ഇതോടെ ശാശ്വത പരിഹാരമാവുകയാണ്.വൈസ് ചെയർമാൻ വാഴയിൽ ശശി, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.ശ്രീ ഷ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!