കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തലശ്ശേരി ചക്കിയത്ത് മുക്ക് നടമ്മൽ വീട്ടിൽ റമീസ് (32) ആണ് 2 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സ്ഥിരമായി വിൽപന നടത്തുകയും ഇയാൾ ഉപയോഗിക്കുന്നതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. കച്ചവട സ്ഥാപനത്തിന്റെ മറവിൽ എംഡിഎംഎ വിൽക്കുന്ന ആളാണ് ഇയാളെന്ന് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു .എസ്‌ഐ രാജീവൻ, ഡാൻസാഫ് ടീമംഗങ്ങളായ റാഫി, മഹിജൻ, അജിത്ത്, മിഥുൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ ഐപിഎഎസ്, അസിസ്റ്റന്റ് കമ്മീഷണർ പി.പി സദാനന്ദൻ എന്നിവരുടെ പ്രത്യേക നിർദേശപ്രകാരമാണ് പോലീസ് പരിശോധന നടത്തിയത്.
കണ്ണൂർ നഗരത്തിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി
