/
9 മിനിറ്റ് വായിച്ചു

കണ്ണൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാത്തത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്‌ക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. 2490 രൂപയാണ് നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നിരക്ക്. പ്രവാസികളടക്കമുള്ള രാജ്യാന്തര വിമാന യാത്രക്കാര്‍ക്ക് ഉയര്‍ന്ന തുക ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.പ്രവാസി സംഘടനകളുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിരക്ക് കുറയ്‌ക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന വാദം കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്.നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന്‍ എംപി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രം വിശദീകരണം.കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ട് അവിടെ ഈടാക്കുന്ന നിരക്ക് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് പരിശോധന ഏത് രീതിയില്‍ നടത്തണമെന്ന നിര്‍ദേശം മാത്രമാണ് കേന്ദ്രം നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.പുറത്ത് 300 രൂപ മുതല്‍ 500 രൂപവരെ ഈടാക്കുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിനാണ് വിമാനത്താവളങ്ങളില്‍ 2490 രൂപ ഈടാക്കി വരുന്നത്.ആര്‍പിസിആര്‍ പരിശോധന നിരക്കിലെ നികുതി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളില്‍ 1580 രൂപയായി കുറഞ്ഞിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്ത് കോഴിക്കോട് വിമാനത്താവളത്തില്‍ മാത്രമാണ് നിരക്ക് കുറഞ്ഞിട്ടുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!