/
15 മിനിറ്റ് വായിച്ചു

ഉള്ളാൾ ഉറൂസ് ഫെബ്രുവരി 10 ന് കൊടിയേറും

ലോകപ്രശസ്ത തീർഥാടന കേന്ദ്രമായ ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി ദർഗയിൽ 5 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉറൂസിനു ഫെബ്രവരി 10 ന്‌ കൊടിയേറും. മാർച്ച്‌ 6 വരെ നടക്കുന്ന 21 മത്‌ ഉറൂസിന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ പങ്കെടുക്കുമെന്ന്‌ ഉള്ളാൾ ജുമാ മസ്ജിദ് ആൻഡ് സയ്യിദ് മദനി ദർഗ ഭരണ സമിതി പ്രസിഡണ്ട് അബ്ദുൾ റഷീദ് ഹാജി അറിയിച്ചു.2020 ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഉറൂസ് കോവിഡ് വ്യാപനത്തെ തുടർന്ന്‌ 2021 ഒക്ടോബറിലേക്കും പിന്നീട് ഡിസംബറിലേക്കും മാറ്റി.കൊവിഡ്‌ വ്യാപനം കുറയാത്തതോടെ ഫെബ്രവരിയിലേക്ക്‌ വീണ്ടും മാറ്റി.ഡിസംബറിൽ ഒന്നര കോടിയിലേറെ ചെലവിട്ടു ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെങ്കിലും കൊവിഡ്‌ വ്യാപനത്തെ തുടർന്ന്‌ മാറ്റി വെച്ചു.ഇന്ത്യയില്‍ അജ്മീര്‍ ദര്‍ഗ്ഗ കഴിഞ്ഞാല്‍ രണ്ടാമത്തെ പ്രമുഖ ദര്‍ഗ്ഗയായ ഉള്ളാള്‍ ദര്‍ഗ്ഗയില്‍ 25 ദിവസങ്ങളിലായി നടക്കുന്ന ഉറൂസില്‍ വിവിധ പരാപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത് ഫെബ്രുവരി 10 ന്‌ വൈകീട്ട്‌ 4ന്‌ നമസ്‌കാരത്തെ തുടർന്ന് കൊടിയേറും.അന്ന്‌ 7 മണിക്ക്‌ സയ്യിദുൾ ഉലമ ജിബ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ്‌ ഉദ്‌ഘാടനം ചെയ്യും. കൊടിയേറ്റത്തിനു ശേഷം വിശദമായ പരിപാടികൾക്കു രൂപം നൽകും. ഉള്ളാൾ, സോമേശ്വര, പെർമണ്ണൂർ മേഖലയിലെ 32 മഹല്ലുകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഉറൂസ് കമ്മറ്റി രൂപീകരിച്ചായിരിക്കും സംഘാടനം. നിത്യേന വിവിധ ദേശങ്ങളിൽ നിന്നു നാനാ ജാതി-മതസ്ഥർ വന്നെത്തുന്ന ദർഗയിലെ ഉറൂസിന്റെ നടത്തിപ്പിലും എല്ലാ വിഭാഗം ആളുകളെയും സഹകരിപ്പിക്കും.വിദേശത്ത് നിന്നടക്കം 20 ലക്ഷത്തിൽ അധികം ആളുകളാണ് കഴിഞ്ഞ തവണ ഉറൂസിനെത്തിയത്. ഉറൂസിന്റെ ഭാഗമായി നേർച്ച ആടുകളും ദർഗയിലെത്തി.

add

ജാതിമത ഭേദമന്യേ നാനാ ദേശങ്ങളിൽ നിന്ന് തീർഥാടകരെത്തുന്ന ഉറൂസ് 5 വർഷത്തിൽ ഒരിക്കലാണു നടക്കുന്നത്. 2015ൽ ആണ് ഇതിനു മുമ്പ് നടന്നത്. ഉറൂസ് നാളുകളില്‍ നിത്യേന രാത്രി എട്ടുമണിമുതല്‍ 11 മണി വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ മതപണ്ഡിതന്‍മാരുടെ മതപ്രഭാഷണമുണ്ടാവും.മെഡിക്കല്‍ ക്യാമ്പ്,രക്തദാന ക്യാമ്പ്, മതസൗഹാര്‍ദ സദസ് , അന്നദാനം എന്നിവയൊക്കെ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.ഉറൂസ് നാളുകളില്‍ ദര്‍ഗ്ഗയിലെത്തുന്ന ഭക്തര്‍ക്ക് രാത്രി കഞ്ഞി നല്‍കും.അവസാന നാളുകളായി മാർച്ച്‌ 5 ,6 ദിവസങ്ങളിലായി 35000 കിലോ അരികൊണ്ടുണ്ടാക്കിയ നെയ്‌ചോറും 15000 കിലോ ആട്ടിറച്ചി കറിയും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജിബ്രി മുത്തുക്കോയ തങ്ങള്‍, എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഗ്രാന്റ് മുസ്തി എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ ഉള്ളാള്‍ ഉറൂസ് സംഘടിപ്പിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!