ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ ആണ് വീട്ടിൽ തന്നെ ഡയാലിസിസ് ചെയ്യാൻ സഹായിക്കുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇതു തീർത്തും സൗജന്യമായിരിക്കും.ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിക്കുന്ന രീതിയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് അവലംബിക്കുന്നത്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകൾ അധികവുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപകമാക്കുന്നത്.
