//
3 മിനിറ്റ് വായിച്ചു

മാഹി മദ്യവുമായി പട്ടുവം സ്വദേശി പിടിയിൽ

കണ്ണൂർ:എക്‌സൈസ് ഹൈവെ പട്രോൾ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20കുപ്പി മാഹി മദ്യവുമായി യുവാവിനെ പിടികൂടി. തളിപ്പറമ്പ് പട്ടുവം മംഗലശേരിയിലെ പി.രവീന്ദ്രനെ (36)യാണ് കണ്ണൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ യേശുദാസ്.പി. ടി യും സംഘവും പിടികൂടിയത്. ധർമടം മീത്തലെ പീടികയിൽ വെച്ചാണ് പ്രതി പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഹംസക്കുട്ടി. കെ. പി,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്. എഫ് പി, ശജേഷ്. സി. കെ, എക്സൈസ് ഡ്രൈവർ സോൾദേവ്. എം എന്നിവരും ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!