//
11 മിനിറ്റ് വായിച്ചു

സിൽവർ ലൈൻ; കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ

സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കിൽ വായ്‌പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകൾ സംബന്ധിച്ച മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. കേന്ദ്രസർക്കാർ നേരിട്ട് പഠനം നടത്തില്ലെന്നും റെയിൽവേ അറിയിച്ചു.വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ ആർ ഡി സി എലിന് നിർദേശം നൽകിയെന്നും റെയിൽവേ അറിയിച്ചു.പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. നിക്ഷേപ പൂർവ പരിപാടികൾക്കാണ് അനുമതി നൽകിയത്. സാങ്കേതിക കാര്യങ്ങൾക്കൊപ്പം വായ്‌പ ബാധ്യതകൾ കൂടി പരിശോധിച്ച് മാത്രമേ അനുമതി നൽകു.സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കരുതെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ റെയില്‍വേമന്ത്രിയെ കണ്ടു. പരിസ്ഥിതി വിഷയത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച്ചയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിന്‍റെ പേരില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ബിജെപി നേതാക്കളെ അറിയിച്ചു. ഫൈനല്‍ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ, ലാന്‍ഡ് പ്ലാന്‍ അതിന് ശേഷമുള്ള അനുമതി എന്നിവയില്ലാതെ ഭൂമിേയറ്റെടുക്കല്‍ പാടില്ലെന്ന് റെയില്‍വേമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സാങ്കേതിക പ്രശ്നങ്ങള്‍ ഇ ശ്രീധരന്‍ വിശദീകരിച്ചതായി റെയില്‍വേമന്ത്രി വ്യക്തമാക്കി.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!