//
7 മിനിറ്റ് വായിച്ചു

ഹിജാബ് വിവാദം; മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് ആരിഫ് മുഹമ്മദ് ഖാൻ

ദില്ലി: ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ പെൺകുട്ടികളാണ്.ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം.ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കൽ അല്ലെന്നാണ് കേരളത്തിന്റെ ഗവർണറുടെ നിലപാട്. സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങൾ ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. സിഖ് മതം പ്രകാരം തലയിൽ തലപ്പാവ് നിർബന്ധമാണെന്നാണ് ഗവർണർ പറയുന്നത്. ഹിജാബിനെ പ്രവാചകന്റെ കാലത്ത് തന്നെ സ്ത്രീകൾ എതിർത്തിരുന്നുവെന്ന് കഴി‍ഞ്ഞ ദിവസവും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. പ്രവാചകൻ്റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും ഗവർണർ ദില്ലിയിൽ വച്ച് പറഞ്ഞിരുന്നു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!