//
5 മിനിറ്റ് വായിച്ചു

സിപിഎം സമ്മേളന വേദി മാറ്റി; പ്രതിനിധി സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍, 400 പേര്‍ പങ്കെടുക്കും

എറണാകുളം: സിപിഎം സംസ്ഥാന സമ്മേളന വേദിമാറ്റി. പ്രതിനിധി നമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ  നടത്തും. നേരത്തെ സമ്മേളനം നിശ്ചയിച്ചിരുന്ന വേദി ബോൾഗാട്ടി പാലസ് ആയിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ടിയാണ് വേദി മാറ്റം. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. ബി രാഘവൻ നഗറിൽ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല.സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും. കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചത്. 15 , 16 തീയതികളിൽ കണിച്ചുകുളങ്ങരയിൽ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!