//
6 മിനിറ്റ് വായിച്ചു

സോളാർ അപകീർത്തി കേസ്; ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ട പരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

സോളാർ മാനനഷ്ടക്കേസിൽ സബ് കോടതി ഉത്തരവിന് സ്റ്റേ.വി.എസ് അച്യുതാനന്ദനെതിരായ വിധി ജില്ലാക്കോടതിയാണ് സ്റ്റേ ചെയ്തത്. ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നൽകാനായിരുന്നു വിധി. വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി നൽകിയ കേസിലായിരുന്നു അന്ന് സബ് കോടതി വിധി പറഞ്ഞത്. 10,10,000 രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നൽകണമെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം സബ് ജഡ്ജി ഷിബു ഡാനിയേൽ ഉത്തരവിട്ടിരുന്നു. 2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകി അഭിമുഖത്തിലാണ് വിവാദ പരാമർശം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വി.എസിന്റെ പരാമർശമാണ് കേസിനാസ്പദമായത്. ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്നും ആരോപണമുണ്ടായി. ഇതിനെതിരെ ഉമ്മൻചാണ്ടി കേസിനു പോയി. 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴിനൽകിയിരുന്നു.

add

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!