പെരിങ്ങോം:.ബൈക്കുമായി വീട്ടിൽ നിന്നും സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ശേഷം കാണാതായ യുവാവ് ഗോവ പോലീസിൻ്റെ പിടിയിൽ .വെള്ളോറ കോയിപ്രയിലെ സൈ ദാരകത്ത് മുഹമ്മദ് ജസീലിനെ (19) യാണ് ഗോവൻ പോലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ 16ന് ചെറുതാഴം മണ്ടൂരിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം കാണാതായ യുവാവിന്റെ മാതാവിൻ്റെ പരാതിയിൽ കേസെടുത്ത പെരിങ്ങോം പോലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്ക് ഉപേക്ഷിച്ച സ്ഥലത്ത് നിന്നും ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യത്തെ പിൻതുടർന്നപ്പോൾ യുവാവ് പയ്യന്നൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറുന്ന ദൃശ്യം ലഭിച്ചത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ ബേങ്കിൻ്റെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് യുവാവ് ബസിറങ്ങി ഓട്ടോയിൽ പോകുന്ന ദൃശ്യം ലഭിച്ചത്.യുവാവ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിൻ മാർഗം ഗോവയിൽ എത്തി. യുവാവിനെ കാണാതായ വിവരം വിവിധ സ്റ്റേഷനുകളിലും സോഷ്യൽ മീഡിയയിലും മറ്റും പോലീസ് വിവരം കൈമാറിയിരുന്നു.ഇതിനിടെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഐ.ടി.ഐ.പoനം പൂർത്തിയാക്കിയിരുന്ന യുവാവിന ഗോവ പോലീസ് പിടികൂടിയത്..തുടർന്ന് ഗോവ പോലീസ് പെരിങ്ങോം പോലീസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം എസ്.ഐ.സിദ്ധിഖും സംഘവും ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.