//
9 മിനിറ്റ് വായിച്ചു

മാതമംഗലം തൊഴിൽ തർക്കം; സിഐടിയു സമരം പിൻവലിക്കാൻ ധാരണയായി

കണ്ണൂർ മാതമംഗലത്ത് സിഐടിയു ഭീഷണിയെ തുടർന്ന് കട അടച്ചു പൂട്ടിയ സംഭവത്തിൽ വിഷയം ഒത്തുതീർപ്പിലേക്ക്. സി ഐ ടി യു നടത്തിവന്ന സമരം പിൻവലിക്കാൻ ധാരണയായി. കടയുടെ മുന്നിലെ സമര പന്തൽ പൊളിച്ചു മാറ്റും.ലേബർ കമ്മീഷണർ എസ്. ചിത്ര ഐ.എ.എസിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച നടത്തിയത്. വലിയ വാഹനങ്ങളിൽ വരുന്ന ലോഡ് സിഐടിയുവിന് ഇറക്കാം. ചെറിയ വാഹനങ്ങളിലേയും കടയ്ക്കുള്ളിലെയും ചരക്ക് നീക്കം ഉടമക്കും നടത്താമെന്ന് ചർച്ചയിൽ തീരുമാനമായി. കഴിഞ്ഞാഴ്ചയാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്. റബീഹ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥയിലുള്ള കടയാണ് അടച്ചു പൂട്ടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിനു പിന്നാലെ തനിക്കും നിരന്തരം ഭീഷണിയുണ്ടായെന്നാണ് കടയുടമ വ്യക്തമാക്കിയത്.കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയവരെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് കടയുടമ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി തനിക്കെതിരെ സിഐടിയു പ്രവർത്തകർ സമരം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം തൊഴിലാളികളെ കൊണ്ട് കടയിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ഹൈക്കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു.ഇതിനു ശേഷം കടയുടെ മുന്നിൽ താത്കാലിക ഷെഡ് കെട്ടിയ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിനാൽ ആരും കടയിലേക്ക് വരുന്നില്ലെന്നും അതിനാൽ കട അടച്ചിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!