//
5 മിനിറ്റ് വായിച്ചു

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

മട്ടന്നൂർ: മൂന്ന് മാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ . ശിവപുരം വെമ്പടി തട്ട് ചിറക്കാട് സുജിത്ത് നിവാസിൽ സുധീഷിന്റെ ഭാര്യ സയനോര (19) ആണ് ഭർതൃ ഗൃഹത്തിൽ ആത്മഹത്യ ചെയ്തത് . ഇന്നലെ രാത്രി പത്ത് മണിയോടെ ഭർതൃവീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ മറ്റൊരു വിവാഹം കഴിച്ച സുധീഷ് ആ ബന്ധം ഒഴിവാക്കിയാണ് സയനോരയെ വിവാഹം കഴിച്ചത്. വിവാഹത്തിന് സയനോരയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധം സാധാരണ നിലയിലാവുകയായിരുന്നു. സയനോരയും ഭർത്താവും ഭർതൃ മാതാപിതാക്കളും ഭർത്താവിന്റെ സഹോദരനും ഭാര്യയുമടങ്ങിയ കുടുംബമാണ് വീട്ടിൽ താമസം.അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് ഇന്നലെ ഭർത്താവിനൊപ്പം സ്വന്തം വീട്ടിൽ പോയി അമ്മയെ സയനോര കണ്ടിരുന്നു.തിരിച്ച് വീട്ടിലെത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തത്.കാരണം വ്യക്തമായിട്ടില്ല.മട്ടന്നൂർ പരിയാരം ചിറക്കാടി സ്വദേശിനിയാണ് സയനോര.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!