/
7 മിനിറ്റ് വായിച്ചു

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ ആണ് (21)കൊല്ലപ്പെത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്.ഖാര്‍ക്കീവില്‍ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണമെന്നാണ് വിവരം. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. മേഖലയില്‍ രാവിലെ സ്‌ഫോടനം നടന്നിരുന്നെന്ന് നവീന്‍ പഠിക്കുന്ന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഡോ.എമി  പറഞ്ഞു.‘രാവിലെ ഖാര്‍ക്കീവിലെ പഴയ പാര്‍ലമെന്റി കെട്ടിടത്തില്‍ സ്‌ഫോടനം നടന്നിരുന്നു. സെന്‍ട്രല്‍ മെട്രോയോട് ചേര്‍ന്ന സ്ഥലത്താണ് ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത്. ഇന്ത്യന്‍ എംബസി പറയുന്നുണ്ട്, എത്രയും വേഗം ഇന്ത്യക്കാര്‍ കീവ് വിടണമെന്ന്. പക്ഷേ അത് പറയുന്നത് പോലെയല്ല കാര്യങ്ങള്‍. ഇവിടെ യുക്രൈന്‍ പൗരന്മാരടക്കം എല്ലാവരുമുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല. എല്ലാവര്‍ക്കും നഗരം വിടാന്‍ ഈ ട്രെയിന്‍ മാര്‍ഗം മാത്രമേയുള്ളൂ. റെയില്‍വേ സ്‌റ്റേഷനുകളില്‍ നിയന്ത്രിക്കാനാകാത്ത തിരക്കാണ്’.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!