//
4 മിനിറ്റ് വായിച്ചു

കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറായ യുവതി തൂങ്ങിമരിച്ച നിലയില്‍

കൊച്ചി/കണ്ണൂര്‍:കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുളള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതായി കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഇവരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!