//
3 മിനിറ്റ് വായിച്ചു

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

നാല് ദിവസമായി കൊച്ചിയിൽ നടന്നുവരുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വികസന നയരേഖയിൻമേൽ പ്രതിനിധികളുടെ പൊതു ചർച്ച ഇന്നലെ അവസാനിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഇത് സംബന്ധിച്ച മറുപടി ഇന്ന് പറയും.പുതിയ സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി, കൺട്രോൾ കമ്മീഷൻ തെരഞ്ഞെടുപ്പുകളും ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയാണ് പൊതു സമ്മേളന നടപടികൾ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!