//
6 മിനിറ്റ് വായിച്ചു

ആലക്കോട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്‌ച്ച രാത്രി പത്തു മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്ത് വെച്ചായിരുന്നു അപകടം.സംഭവസ്ഥലത്തു വച്ചുതന്നെ സ്‌കൂ‌‌ട്ടർ യാത്രക്കാരനായ  നടുവിൽ സ്വദേശി കാഞ്ഞിരത്തുങ്കൽ നിസാമുദ്ദീൻ (29) മരിച്ചിരുന്നു. രാത്രി വൈകി കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽ വച്ച് ബൈക്ക് യാത്രക്കാരനായ  കൂവേരി സ്വദേശിയായ അബിൻ രാജും (21) മരണപ്പെട്ടു.അബിൻ രാജിനൊപ്പം  യാത്ര ചെയ്‌തിരുന്ന അഭിനന്ദ് ഗുരുതരാവസ്ഥയിൽ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.അപകടത്തിൽ മരിച്ച നിസാമുദ്ദീൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയാണ്. നടുവിൽ കാഞ്ഞിരത്തിങ്കൽ നിസാർ മൈമൂനത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിറാജുദ്ദീൻ, താജുദ്ദീൻ, ഫാത്തിമ, റുമൈസ.കൂവേരി സ്വദേശിയായ അബിൻ രാജ് വിദ്യാർത്ഥിയാണ്. കൂവേരിയിലെ പ്രേമരാജൻ സുനിജ ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഐശ്വര്യ. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!