//
6 മിനിറ്റ് വായിച്ചു

പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു, ബാധിക്കുക 6 കോടി പേരെ

പിഎഫ് പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായാണ് കുറച്ചത്. ആറ് കോടി മാസ ശമ്പളക്കാരെ ബാധിക്കുന്നതാണ് തീരുമാനം.ഈ സാമ്പത്തിക വർഷത്തെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗമാണ് നിർണായക തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം എട്ടര  ശതമാനം ആയിരുന്ന പലിശ നിരക്കിൽ പോയന്‍റ് നാല് ശതമാനം കുറവാണ് വരുത്തിയത്.കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇന്ന് തീരുമാനിച്ചത്. ആറു കോടി മാസ ശമ്പളക്കാർക്ക് തിരിച്ചടിയാണ് ഈ തീരുമാനം. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ഇപിഎഫിൽ എത്തിയത്. ഇപ്പോഴത്തെ മിനിമം പെൻഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാർലമെന്‍റ് സ്ഥിരം സമിതി ശുപാർശ ഇപിഎഫ് സമിതിക്ക് മുന്നിൽ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുത്തുവെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക  പ്രഖ്യാപനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!