///
7 മിനിറ്റ് വായിച്ചു

വയോജന സംരക്ഷണകേന്ദ്രമായി രാജ്യസഭയെ മാറ്റരുത് : കെ.വി. തോമസുമാരുടെ പേര് ചർച്ചയ്ക്ക് പോലുമെടുക്കരുത്: യൂത്ത് കോൺ​ഗ്രസ്

കൊല്ലം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിത്വം ലക്ഷ്യമിടുന്ന മുതി‍ർന്ന നേതാക്കൾക്കെതിരെ യൂത്ത് കോൺ​ഗ്രസ്. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതി‍ർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവ‍ർക്കെതിരെ അതിരൂക്ഷ വിമ‍ർശനം നടത്തിയും സീറ്റിലേക്ക് യുവാക്കളെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺ​ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിപ്രമേയം പാസാക്കി. രാജ്യസഭ സീറ്റിലേക്ക് കെ.വി. തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്നും യൂത്ത് കോൺ​ഗ്രസിൻ്റെ പ്രമേയത്തിൽ പറയുന്നു. വയോജന സംരക്ഷണ കേന്ദ്രമാക്കി രാജ്യസഭയെ മാറ്റുവാൻ അനുവദിക്കരുത്. കേന്ദ്രസർക്കാരിനെതിരെ ഉണർന്ന് പ്രവർത്തിക്കണ്ട രാജ്യസഭയിൽ ഇരുന്ന് ഉറങ്ങുന്നവർ എന്തിനാണ് ഇനി അങ്ങോട്ട് പോകുവാൻ ആഗ്രഹിക്കുന്നതെന്നും പ്രമേയത്തിൽ ചോ​ദിക്കുന്നുണ്ട്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് യുവനേതാക്കളിൽ ആർക്കെങ്കിലും നൽകണമെന്നും പ്രമേയത്തിലൂടെ യൂത്ത് കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!