//
6 മിനിറ്റ് വായിച്ചു

കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി ഡോ. പൂര്‍ണിമ മോഹന്‍ രാജി വച്ചു

കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനം ഡോ. പൂര്‍ണിമ മോഹന്‍ രാജി വച്ചു. സ്വയം ഒഴിയാനുള്ള അപേക്ഷയ്ക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതോടെയാണ് പൂര്‍ണിമ മോഹന്‍ രാജി വച്ചത്. പൂര്‍ണിമ മോഹന്റെ നിയമനത്തിനെതിരായ പരാതി ഗവര്‍ണറുടെ പരിഗണനയിലായിരുന്നു. ലെക്‌സിക്കന്‍ മേധാവി സ്ഥാനം വഹിക്കാനുള്ള അടിസ്ഥാനയോഗ്യത പൂര്‍ണിമയ്ക്ക് ഇല്ലെന്നായിരുന്നു പരാതി. കഴിഞ്ഞ ജൂലൈയിലാണ് പൂര്‍ണിമ മോഹനെ ലെക്‌സിക്കന്‍ മേധാവിയായി നിയമിച്ചത്. ലെക്‌സിക്കന്‍ എഡിറ്റര്‍ തസ്തികയിലേക്ക് വേണ്ട അടിസ്ഥാനയോഗ്യത മലയാളം ഭാഷയില്‍ ഒന്നാം ക്ലാസിലോ, രണ്ടാം ക്ലാസിലോയുള്ള ബിരുദമാണെന്ന് സര്‍വകലാശാല വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാലടി സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന്, മേധാവി സ്ഥാനത്തേക്ക് യോഗ്യതയില്ലെന്ന് അന്നേ പരാതികള്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് പൂര്‍ണിമയുടെ നിയമനമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹനന്റെ ഭാര്യയാണ് പൂര്‍ണിമ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!