/
4 മിനിറ്റ് വായിച്ചു

“പാൽ ലിറ്ററിന് അഞ്ചു രൂപ കൂട്ടണം”:സർക്കാറിനെ സമീപിച്ച് മില്‍മ

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പെട്ട് കുടുംബ ബജറ്റ് താളംതെറ്റിയ സാധാരണക്കാർക്ക് അടുത്ത കുരുക്ക്. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. പാൽ ലിറ്ററിന് ഏറ്റവും കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം.മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ആണ് ആവശ്യമുന്നയിച്ച് സർക്കാറിനെ സമീപിച്ചത്. വില വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പു മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നൽകി. നിലവിൽ 45 മുതൽ 50 രൂപ വരെ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നുണ്ടെന്ന് നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കാലിത്തീറ്റ വില കുതിച്ചു കയറുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. അതിനാൽ കാലിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുന്നതിന് ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!