/
6 മിനിറ്റ് വായിച്ചു

കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും പ്രവർത്തനസജ്ജം

അഞ്ചരക്കണ്ടി:കോവിഡ് ചികിത്സാ കേന്ദ്രമായി സർക്കാർ ഏറ്റെടുത്ത്‌ തിരിച്ചുനൽകിയ  അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ്  വീണ്ടും പൂർണതോതിൽ പ്രവർത്തനസജ്ജമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിപിഎൽ കുടുംബങ്ങളിൽപ്പെട്ടവർക്ക്‌ ഈ മാസം 31 വരെ സ്പെഷ്യാലിറ്റി വിഭാഗത്തിൽ  മെഡിസിൻ, ടെസ്റ്റ്, ഇൻ പ്ലാന്റുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യമാണ്. കാരുണ്യ പദ്ധതിയിൽ അംഗങ്ങളായവർക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയയും സൗജന്യം.ഇസിഎച്ച്‌എസ് അംഗത്വമുള്ളവർക്കും ചികിത്സാ ആനുകൂല്യം ലഭ്യമാണ്. 24 മണിക്കൂർ എമർജൻസി സർവീസ്‌, ദിവസവും സ്പെഷ്യൽ ക്ലിനിക്ക്‌ എന്നിവ പ്രവർത്തിക്കും. 31 നകം രജിസ്റ്റർ ചെയ്യുന്ന ഗർഭിണികൾക്ക് പ്രസവം വരെയുള്ള ഗർഭകാല പരിശോധന സൗജന്യമായിരിക്കുമെന്നും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ കെ വി സുരേന്ദ്രനാഥ്‌ പറഞ്ഞു. ജനറൽ മാനേജർ കെ പി പ്രകാശ്ബാബു, മെഡിക്കൽ സൂപ്രണ്ട്‌ ഡോ. പി ജി ആനന്ദ് കുമാർ, ടി മിഥുൻ, ജോളി സെബാസ്റ്റ്യൻ, ഷെഫീഖ് അഹമ്മദ് എന്നിവരും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!