///
14 മിനിറ്റ് വായിച്ചു

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരസ്യപ്രതികരണം; കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ വി സ്നേഹക്ക് സസ്‌പെൻഷൻ :രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി സ്നേഹ

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ വി സ്നേഹയ്ക്കെതിരെ നടപടി. എന്‍.എസ്.യു ദേശീയ നേതൃത്വമാണ് സ്നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോട് നിര്‍ദ്ദേശം നല്കിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ പരാതിയിന്മേലാണ് നടപടിയെന്ന ദേശീയ സെക്രട്ടറി സംസ്ഥാന പ്രസിഡന്റ്‌ കെഎം അഭിജിത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.ഹരിപ്പാട് ചെറുതന ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സ്നേഹ. നേരത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എം ലിജുവിന് വേണ്ടി സ്നേഹ പരസ്യമായി രംഗത്തെത്തിയിരുന്നു.സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അവരുടേത് പെയ്മെന്റ് സീറ്റാണെന്ന് സ്‌നേഹ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യപ്രതികരണം നടത്തിയിരുന്നു.ഇതു കൂടാതെ, രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണ മതിയായിരുന്നെന്നാണ് സ്നേഹ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീകളുടെ ശബ്ദമായി നിലനിന്ന നേതാവായിരുന്നു ബിന്ദു കൃഷ്ണയെന്നും സ്നേഹ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.കെസി വേണുഗോപാലിനെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച രണ്ട് പേരെ കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. വെളളയില്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതുകൂടാതെ, കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ആറ്റിങ്ങലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഫോണിലൂടെ ചെന്നിത്തല നിര്‍ദേശം നല്‍കുന്നതിന്റെ ഓഡിയോ ക്ലിപ്പ്  ലഭിച്ചിരുന്നു. സംഭവത്തില്‍ ചെന്നിത്തലക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ നേതൃത്വത്തിന് പരാതി നല്‍കി. കെസി വേണുഗോപാല്‍ വിഭാഗം നേതാക്കളായ കെ പി ശ്രീകുമാര്‍, എം ജെ ജോബ് എന്നിവരാണ് പരാതി നല്‍കിയത്.അതേസമയം സസ്‌പെന്‍ഷന്‍ നടപടിയില്‍ പരാതിയുമായി കെഎസ്‌യു വൈസ് പ്രസിഡണ്ട് ആര്‍ വി സ്‌നേഹ. നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കി. എന്‍എസ്‌യു ദേശീയ നേതൃത്വത്തിന്റെ നടപടിക്കെതിരെയാണ് സ്‌നേഹ പരാതി നല്‍കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!