//
7 മിനിറ്റ് വായിച്ചു

സിൽവർ ലൈൻ – കൃത്രിമ ജലപാത വിരുദ്ധ സമരരംഗത്തേക്ക് യു.ഡി.എഫ്.

കണ്ണൂർ: നാടിനെ വെട്ടിമുറിച്ച് ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന സിൽവർ ലൈനിനും കൃത്രിമ ജലപാതക്കും എതിരെയുള്ള പ്രക്ഷോഭം ജില്ലയിൽ ശക്തമാക്കാൻ യു.ഡി.എഫ്.ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻമാരുടെയും കൺവീനർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.പ്രക്ഷോഭ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 2 ന് കണ്ണൂരിൽ കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ എം.പി.നിർവ്വഹിക്കും.അതിന് മുന്നോടിയായി സിൽവർ ലൈനിന്റെയും കൃത്രിമ ജലപാതയുടെയും ദൂഷ്യവശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ജനകീയ സദസ്സുകൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന യോഗത്തിൽ ചെയർമാൻ പി.ടി.മാത്യു അദ്ധ്യക്ഷം വഹിച്ചു.കൺവീനർ അഡ്വ.അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു.ഡി.സി.സി.പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി, പ്രൊഫ.എ.ഡി.മുസ്തഫ, എം.നാരായണൻകുട്ടി, ചന്ദ്രൻ തില്ലങ്കേരി, അഡ്വ.എസ്.മുഹമ്മദ്, കെ.ടി.സഹദുല്ല, സി.എ.അജീർ , വി.മോഹനൻ, സന്തോഷ് കണ്ണമ്പള്ളി, വി.പി.സുബാഷ്, ജോൺസൺ പി.തോമസ്, എൻ.ബാലകൃഷ്ണൻ, ടി.. ജനാർദ്ദനൻ, എസ്.കെ.പി.സകരിയ, മുണ്ടേരി ഗംഗാധരൻ , സി.കെ.മുഹമ്മദ് ,കെ.പി. ജയാനന്ദൻ, പി.എം മുഹമ്മദ് കുഞ്ഞി ഹാജി , പി.കെ. ജനാർദ്ദനൻ പ്രസംഗിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!