/
6 മിനിറ്റ് വായിച്ചു

സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കാൻ കേരളാ പൊലീസിൽ പ്രത്യേക വിഭാഗം, ഉത്തരവിറക്കിയത് ധനവകുപ്പ് എതിർപ്പ് മറികടന്ന്

തിരുവനന്തപുരം: കേരളാ പൊലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി.ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവർത്തിക്കുക. 233 പുതിയ തസ്തികകളും സൃഷ്ടിക്കും.സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ തസ്തികൾ രൂപീകരിക്കുന്നതിന ധനവകുപ്പ് എതിർത്തിരുന്നു.ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തിന് തിരുമാനമെടുത്തത്. എതിർപ്പ് മറികടക്കാൻ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാർശ മന്ത്രിസഭ യോഗത്തിൽ വയക്കുകയായിരുന്നു. ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ,  വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ  എന്നിങ്ങനെയുള്ള  സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാ​ഗത്തിന് 233 തസ്തികകളാണുണ്ടാകുക.  226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!