///
6 മിനിറ്റ് വായിച്ചു

‘അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമ’:വിവാദമായി രാജസ്ഥാന്‍ എംഎല്‍യുടെ പ്രസ്താവന

തന്റെ അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമയായിരിക്കുമെന്ന് രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ സന്യം ലോഥ. രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിരോഹി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോഥ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഉപദേഷ്ടാക്കളിലൊരാളാണ്.’ഞങ്ങളെല്ലാവരും ഗാന്ധി- നെഹ്‌റു കുടുംബത്തിന്റെ അടിമകളാണെന്നാണ് ബിജെപി എംഎല്‍എ സഭയില്‍ പറഞ്ഞത്. അതെ, ഞങ്ങള്‍ അവസാന ശ്വാസം വരെ അടിമകളായിരിക്കും. ഈ രാജ്യത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ട് പോവുന്നിടത്തോളം ഗാന്ധി-നെഹ്‌റു കുടുംബത്തോടുള്ള അടിമത്വം ഞങ്ങള്‍ തുടരും’ എന്നാണ് സന്യം ലോഥ പറഞ്ഞത്. ലോഥയുടെ പരാമര്‍ശത്തെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര രാത്തോര്‍ വിമര്‍ശിച്ചു. ഇതൊരു പുതിയ സംസ്‌കാരമാണ്. അടിമതത്വത്തെ പ്രശംസിക്കുക. എന്ത് സന്ദേശമാണ് നിങ്ങള്‍ സമൂഹത്തിന് നല്‍കുന്നതെന്ന് രാജേന്ദ്ര രാത്തോര്‍ ചോദിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!