മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വീടിന് സമീപം കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയത് സജി ചെറിയാന് വേണ്ടിയാണെന്നാണ് തിരുവഞ്ചൂര്‍ ആരോപിക്കുന്നത്. നേരത്തെ, സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വീടിനായി സില്‍വര്‍ലൈന്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന് ആരോപിച്ചിരുന്നു. നിരവധി സ്ഥലങ്ങളില്‍ അലൈന്മെന്റില് മാറ്റം വരുത്തിയതിന് തെളിവായി രേഖകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.’സജി ചെറിയാന് ഒരാവശ്യവുമില്ലാതെ തനിക്ക് എതിരെ ആരോപണം ഉന്നയിച്ചു. അലൈന്മെന്റില് വലിയ മാറ്റങ്ങള്‍ വരുത്തി പഴയ അലൈന്മെന്റ് സൈറ്റില്‍ നിന്ന് മാറ്റി. ചെങ്ങന്നൂര്‍ കുറിച്ചിമുട്ടത്ത് അലൈന്മെന്റില് മാറ്റം വരുത്തി. ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സജി ചെറിയാന് പറയുന്നു. ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് മാറ്റം വരുത്തിയത്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വലിയ ശക്തിയെന്ന് അന്വേഷിക്കണം. ഇക്കാര്യം സജി ചെറിയാന് വിശദീകരിക്കട്ടെ. സമരത്തെ ആക്ഷേപിക്കാന്‍ കരുതികൂട്ടിയുള്ള ശ്രമം നടക്കുന്നു.ഭീകരവാദികള്‍ ആണ് സമരം നടത്തുന്നത് എന്ന് പറയുന്നു. ഇത് പ്രസ്താവനയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. കെ റെയില്‍ നിര്‍ത്തുന്നു എന്ന് ഗവണ്മെന്റ് പറഞ്ഞാല്‍ സമരം അവസാനിപ്പിക്കും. സജി ചെറിയാന് ഇനി ശബ്ദിച്ചാല്‍ ബാക്കി അപ്പോള്‍ പറയാം’. മന്ത്രി സജി ചെറിയാന്റെ വീട് ഇരിക്കുന്ന സ്ഥലത്താണ് അലൈന്മെന്റ് മാറ്റിയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.കേരള നിയമസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്തു കൂടി പോകുന്ന കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അത് തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹത്തിന് താത്പര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാനാണ് അലൈന്മെന്റില് മാറ്റം വരുത്തിയത് എന്നും തിരുവഞ്ചൂര്‍ ആരോപിച്ചിരുന്നു. കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ സജി ചെറിയാന് വേണ്ടി അലൈന്മെന്റില് മാറ്റം വരുത്തി’: സില്‍വര്‍ ലൈനിൽ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
Image Slide 3
Image Slide 3