//
9 മിനിറ്റ് വായിച്ചു

‘അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പരാതി’:മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ്

മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് .നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലം തെറ്റെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ പരാതി നൽകി.നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് 2021 ൽ നൽകിയ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ സമ്പാദ്യമായി പറഞ്ഞത് 32 ലക്ഷം രൂപയാണ്.എന്നാൽ കഴിഞ്ഞ ദിവസം കെ റെയിലുമായി ബന്ധപ്പെട്ട വിവാദത്തിലെ അലയിൻമെന്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ തനിക്ക് 5 കോടിയുടെ സ്വത്ത് ഉണ്ട് എന്ന് സജി ചെറിയാൻ പറഞ്ഞു.ഇതിൽ വൈരുധ്യമുണ്ട് 2 കൊല്ലം കൊണ്ട് 32 ലക്ഷം എന്നുള്ളത് 5 കോടിയായി ഉയരണമെങ്കിൽ ഇത് മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്‌ത്‌ ഉണ്ടാക്കിയ സ്വത്താണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇതിൽ അന്വേഷണം വേണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയലിന്റെ ആവശ്യം. ഇത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലൻസിനും, തെരെഞ്ഞെടുപ്പ് കമ്മീഷനും, ലോകായുക്തയ്ക്കും ബിനു പരാതി നൽകി.അതേസമയം സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡൽഹിയിൽ ആരംഭിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാണ് മുഖ്യ അജണ്ട. സംഘടന തെരഞ്ഞെടുപ്പും അംഗത്വ വിതരണ ക്യാമ്പയിനും ചര്‍ച്ചയാകും.അതേ സമയം ഗ്രൂപ്പ് 23 നേതാക്കളുമായി സോണിയ ഗാന്ധി ആശയ വിനിമയം തുടരുകയാണ്. അനുനയ നീക്കത്തിന്‍റെ ഭാഗമായി പുനസംഘടനയില്‍ ഗ്രൂപ്പ് 23 നെ വിവിധ സമിതികളിലേക്ക് പരിഗണിച്ചേക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!