///
5 മിനിറ്റ് വായിച്ചു

ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ആരംഭിച്ചു..48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. മോട്ടോർ വാഹന തൊഴിലാളികൾക്ക്‌ പുറമെ കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാണ്.തൊഴിലാളി വിരുദ്ധ ലേബർ കോടുകൾ പിൻവലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നി‍ർത്തി വയ്ക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ആശുപത്രി, ആംബുലൻസ്, പാൽ, പത്രം, മരുന്ന് കടകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. സംസ്ഥാനത്തെ ട്രഷറികളും തുറന്ന് പ്രവർത്തിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!