///
8 മിനിറ്റ് വായിച്ചു

ടെറസിൽ നിന്നും കാൽ വഴുതി വീണ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു

ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു.തില്ലങ്കേരി വാണി വിലാസം എൽ പി സ്കൂൾ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55) ആണ് മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു മരണം.തിങ്കളാഴ്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിൽ വെച്ചായിരുന്നു സംഭവം. വീടിന്റെ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.റിട്ട. ജില്ലാ ലേബർ ഓഫിസർ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും കെ.കെ. അമ്മാളു അമ്മയുടെയും മകളാണ്. ഭർത്താവ്: സി.ജയചന്ദ്രൻ (എഞ്ചി.ഏഴിമല നാവിക അക്കാദമി ). മക്കൾ: സുപ്രിയ (അസി.പ്രൊഫസർ, ദുബൈ), ജിതിൻ (സീമെൻസ് ഐ ടി കമ്പനി, ബംഗളൂരു). മരുമക്കൾ: കൃഷ്ണദാസ് (പ്രൊഫ. ദുബൈ), മിഥുന (അസി.മാനേജർ സൗത്ത് ഇന്ത്യൻബാങ്ക്, എറണാകുളം). സഹോദരങ്ങൾ: കെ.കെ. ജയകൃഷ്ണൻ (റിട്ട. അധ്യപകൻ മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ), കെ.കെ. ചിന്താമണി ( പ്രധാനാധ്യാപിക മാടത്തിൽഎൽ പി സ്കൂൾ), കെ.കെ. ജയന്തി, കെ.കെ. സജിത്ത് കുമാർ (ലിങ്ക് വെൽസ് സർവീസ് ).കണ്ണൂർ ഗവ.മെഡി’ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം തറവാട്ടുവീട്ടുവളപ്പിൽ സംസ്ക്കരിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!