//
6 മിനിറ്റ് വായിച്ചു

‘പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ട’ കെ വി തോമസിനെ വിലക്കി ഹൈക്കമാൻഡ്

കണ്ണൂരിൽ നടക്കാനിരിക്കുന്ന 23മത് സിപിഐഎം പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുക്കേണ്ടെന്ന് ഹൈക്കമാൻഡ് .സംഭവത്തിൽ കെ പി സി സി നിലപാടിനൊപ്പമാണ് ഹൈക്കമാൻഡ് തീരുമാനം. കെ പി സി സി തീരുമാനം മറികടക്കേണ്ടെന്നും സോണിയാ ഗാന്ധി അറിയിച്ചു.പാർട്ടി കോൺഗ്രസിൽ ഭാഗമാവാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഹൈക്കമാൻഡിനോട് അനുമതി തേടിയിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ കെ വി തോമസ് ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.അതേസമയം, പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ കെവി തോമസ് പങ്കെടുക്കുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന് കെ വി തോമസ് നേരിട്ട് അറിച്ചാൽ മാത്രമെ സ്ഥിരീകരിക്കാൻ സാധിക്കുവെന്നും ജയരാജൻ പ്രതികരിച്ചിരുന്നു. പാർട്ടി കോൺഗ്രസുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ പാർട്ടി വിലക്ക് ചൂണ്ടിക്കാട്ടി മാറിനിൽക്കുകയായിരുന്നു എന്നും എംവി ജയരാജൻ ചൂണ്ടിക്കാട്ടി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!