//
11 മിനിറ്റ് വായിച്ചു

‘തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല’; വെല്ലുവിളിച്ച് കെ വി തോമസ്

തന്നെ പുറത്താന്‍ കെപിസിസിക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. താന്‍ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാന്‍ എഐസിസിക്ക് മാത്രമേ അധികാരമുള്ളൂവെന്നും കെ വി തോമസ് പറഞ്ഞു. താന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അകത്താണ്.പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കെവി തോമസ് ഇക്കാര്യം അറിയിച്ചത്. വികാരപരമായ വാക്കുകളോടെ ആയിരുന്നു കെ വി തോമസിന്റെ പ്രഖ്യാപനം.നൂലില്‍ കെട്ടിയിറങ്ങിയ വ്യക്തിയയല്ല താന്‍. പാര്‍ട്ടി അച്ചടക്കത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള വ്യക്തിയാണ്. പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്ന കാലത്ത് എറണാകുളത്ത് കോണ്‍ഗ്രസ് നേടിയ മുന്നേറ്റം എണ്ണിപ്പറഞ്ഞായിരുന്നു കെ വി തോമസിന്റെ മറുപടി. 2019 ല്‍ സീറ്റ് നിഷേധിച്ചു. ടിവിയിലാണ് സീറ്റ് നിഷേധിച്ച കാര്യം അറിഞ്ഞത്. എന്നിട്ടും പ്രതികരിച്ചില്ല. ഒന്നര വര്‍ഷം കാത്തിരുന്നു. പാര്‍ട്ടിയില്‍ ഒരു പരിഗണയും ലഭിച്ചില്ല. ഏഴ് പ്രാവശ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചത് ജനങ്ങള്‍ നല്‍കി അംഗീകാരമായിരുന്നു. പാര്‍ട്ടിയില്‍ നിരന്തരം അവഗണന നേരിട്ടെന്ന ചോദ്യം ഉന്നയിച്ച കെവി തോമസ് താനെന്ത് തെറ്റ് ചെയ്തു എന്നോ ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു താന്‍ കണ്ണൂരിലേക്ക് പോവും എന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്.പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാല്‍ കെവി തോമസിന് ഇനി പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് ബുധനാഴ്ച തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ മുന്നറിയിപ്പ്. ‘പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂ. എന്നായിരുന്നു സുധാകരന്റെ പ്രതികരണം.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!