കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞു വീണ മുന്‍ വനിത കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന്റെ നില ഗുരുതരമായി തുടരുന്നു.കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ജോസഫൈന്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫിന് ഹൃദയാഘാതമുണ്ടായത്.72 വയസുകാരിയായ എം സി ജോസഫൈന് നിലവില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമാണ്. വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷം പാര്‍ട്ടി ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്.