//
10 മിനിറ്റ് വായിച്ചു

സുരേഷ് ഗോപിയുടെ “വിഷു കൈനീട്ടം”;മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദത്തില്‍

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദത്തില്‍. ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്.കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.കഴിഞ്ഞയാഴ്ച മുതല്‍ സുരേഷ് ഗോപി തൃശൂരില്‍ വിഷുക്കൈനീട്ട പരിപാടികള്‍ നടത്തി വരികയാണ്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കി. തുടര്‍ന്ന് ഇവര്‍ക്ക് കൈ നീട്ട നിധി നല്‍കി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി നല്‍കിയത്. റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങിയതാണിത്.അടുത്ത് തന്നെ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാവുകയാണ് കൈ നീട്ട പരിപാടിക്ക് പിന്നിലെ ലക്ഷ്യമെന്നാണ് ഉയരുന്ന വിമര്‍ശനം. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാന്‍ തൃശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്ന് സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ വ്യക്തമാക്കി.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!